Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ കുറ്റിയടിക്കൽ...

കെ-റെയിൽ കുറ്റിയടിക്കൽ നിർത്തിയത് ജനവിധി ഭയന്ന് -ആര്യാടൻ ഷൗക്കത്ത്

text_fields
bookmark_border
കെ-റെയിൽ കുറ്റിയടിക്കൽ നിർത്തിയത് ജനവിധി ഭയന്ന് -ആര്യാടൻ ഷൗക്കത്ത്
cancel
കോലഞ്ചേരി: തൃക്കാക്കരയില്‍ ജനവിധി എതിരാകുമെന്ന് ഭയന്നാണ് കെ-റെയില്‍ കുറ്റിയിടല്‍ നിര്‍ത്തിവെച്ചതെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. 'കെ-റെയില്‍ വേഗതയല്ല വേദനമാത്രം' മുദ്രാവാക്യവുമായി സംസ്കാര സാഹിതി സാംസ്കാരിക യാത്രക്ക് തിരുവാണിയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടുലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ-റെയില്‍. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരണ യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. സാജു അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍, സംസ്ഥാന ഭാരവാഹികളായ കെ.എം. ഉണ്ണികൃഷ്ണന്‍, വൈക്കം എം.കെ. ഷിബു, ജില്ല ചെയര്‍മാന്‍ എച്ച്. വില്‍ഫ്രഡ്, വിജു പാലാല്‍, ജേക്കബ് തൊഴില്‍പാടന്‍, സി.പി. ജോയി, അഡ്വ. പി.ആര്‍. മുരളീധരന്‍, ബിജു തോമസ്, കെ.എന്‍. മോഹനന്‍, ലിസി അലക്‌സ്, കെ.ഡി. ഹരിദാസ്, എന്‍.വി. റെജി എന്നിവർ സംസാരിച്ചു. പടം- കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്കാര സാഹിതി സാംസ്കാരിക യാത്രക്ക് തിരുവാണിയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story