Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരമധ്യത്തിൽ മെട്രോ...

നഗരമധ്യത്തിൽ മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

text_fields
bookmark_border
കൊച്ചി: കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാരിവട്ടം ട്രാഫിക് സിഗ്‌നലിന്​ സമീപത്തെ 516, 517 മെട്രോ പില്ലറുകൾക്ക്​ ഇടയിലുള്ള സ്ഥലത്തെ പൂന്തോട്ടത്തിലാണ് കഞ്ചാവ് വളര്‍ന്നിരുന്നത്. അഞ്ചു മാസമായ 130 സെന്റിമീറ്റര്‍ പൊക്കവും 31 ശിഖരങ്ങളുമുള്ള ചെടിയാണ് കണ്ടെത്തിയതെന്ന് എക്‌സൈസ് പറഞ്ഞു. പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടി വളര്‍ന്നുവന്നിട്ടുള്ളത്. വെള്ളവും വളവും നല്‍കി ചെടിയുടെ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കിയിരുന്നതായി സംശയിക്കുന്നുണ്ട്​. ചെടി പിഴുതെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജനത്തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി നടുകയും പരിപാലിക്കുകയും ചെയ്​തത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story