Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായ്​ക്കൂട്ടം ആടിനെ...

നായ്​ക്കൂട്ടം ആടിനെ കടിച്ചുകൊന്നു

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചിയിൽ തെരുവുനായ് ശല്യം വർധിക്കുന്നു. തിങ്കളാഴ്ച മേഞ്ഞുനടന്ന ആടിനെ നായ്ക്കൂട്ടം കടിച്ചുകൊന്നു. ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡിനു സമീപം കളപ്പുരക്കൽ ജോസഫ് സേവ്യറിന്റെ വീട്ടിലെ പറമ്പിൽ ഉച്ചയോടെയാണ് സംഭവം. ഒന്നര മാസത്തിനിടെ ജോസഫ് സേവ്യറിന്‍റെ ആറ് ആടുകളെയാണ് നായ്ക്കൾ ആക്രമിച്ച്​ കൊന്നത്. വീടുകളിലെ കോഴികൾ ഉൾപ്പെടെയുള്ള മറ്റു വളർത്ത് മൃഗങ്ങളെയും നായ്ക്കൾ അക്രമിക്കുന്നത് പ്രദേശത്ത് ഭീതി പരത്തുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ചിത്രം: ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡിനുസമീപം കളപ്പുരക്കൽ ജോസഫ് സേവ്യറിന്റെ വീട്ടിലെ ആട്ടിൻകുട്ടിയെ നായ്ക്കൾ കടിച്ചുകൊന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story