Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:46 AM IST Updated On
date_range 10 May 2022 5:46 AM ISTമൊബൈൽ ഫോൺ മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ട് യുവാക്കളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി പനയേടത്ത് വീട്ടിൽ സാമുവേൽ (28), കുമ്പളങ്ങി ചോരകുളത്ത് വീട്ടിൽ ഷൈൻ (22) എന്നിവരെയാണ് പിടിയിലായത്. മട്ടാഞ്ചേരി ജൂ ടൗണിലെ ഹാൻഡിക്രാഫ്റ്റ് കടയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് ഇവർ മോഷ്ടിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. കടയിൽവന്ന ഉപഭോക്താക്കളെ സാധനങ്ങൾ കാണിക്കാനായി ജീവനക്കാരിയായ യുവതി കടയുടെ മുകളിലേക്ക് കയറിയപ്പോഴാണ് ഇവർ മൊബൈൽ മോഷ്ടിച്ചത്. ജീവനക്കാരി നൽകിയ പരാതിയെത്തുടർന്ന് സി.സി ടി.വി ദ്യശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവേൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽപെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ചിത്രം: പ്രതികൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story