Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:44 AM IST Updated On
date_range 10 May 2022 5:44 AM ISTരാത്രിയിൽ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു
text_fieldsbookmark_border
പറവൂർ: വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം വീടിന്റെ ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആക്രമണമുണ്ടായത്. ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. ഈ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. ബാബുവിന്റെ മകൻ ഷാരോണിനോട് പുറത്തേക്ക് ഇറങ്ങാനാവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരും വീടിന് പുറത്തിറങ്ങിയില്ല. സംഘം പോയശേഷം പരിശോധിച്ചപ്പോൾ വൈദ്യുതി മീറ്ററിന് സമീപത്തുള്ള ഫ്യൂസ് ഊരിയെടുത്തതായി കണ്ടത്. വടക്കേക്കര പൊലീസ് രാത്രിയിലെത്തി പരിശോധന നടത്തി. പടം EA PVR rathriyil 5 ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
