Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:44 AM IST Updated On
date_range 10 May 2022 5:44 AM ISTതെരുവുനായ് ശല്യം രൂക്ഷം; ഭീതിയിൽ നാട്ടുകാർ
text_fieldsbookmark_border
വൈപ്പിൻ: തെക്കൻ മാലിപ്പുറം, പുതുവൈപ്പ് മുരിക്കുംപാടം, പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ഭൂരിഭാഗം പേരും മാലിന്യങ്ങൾ റോഡുകളിലും തോടുകളിലും മറ്റും വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ നായുടെ ആക്രമം ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ബെൽബോ എൽ.എൻ.ജി റോഡിൽ നൂറുകണക്കിന് തെരുവ് നായ്ക്കളാണ് സ്വൈര വിഹാരം നടത്തുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. അതിരാവിലെ പള്ളിയിലേക്കും മറ്റിടങ്ങളിലേക്കും യാത്ര ചെയ്യുന്നവരും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്കും തെരുവ് നായ്ക്കൾ വലിയ രീതിയിൽ ഭീഷണി ഉയർത്തും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്ന് വൈപ്പിൻ ഐലൻഡ് ജനകീയ പൗരസമിതി ആവശ്യപ്പെടുന്നു. Dog ബെൽബോ എൽ.എൻ.ജി റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
