Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണം ആരംഭിച്ച്...

പ്രചാരണം ആരംഭിച്ച് എൻ.ഡി.എ

text_fields
bookmark_border
കാക്കനാട്: സ്ഥാനാർഥി നിർണയം വൈകിയെങ്കിലും പ്രചാരണം ആരംഭിച്ച് തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ഇടപ്പള്ളി ഗണപതി ക്ഷേത്ര സന്ദർശനത്തിന് ശേഷമായിരുന്നു തിങ്കളാഴ്ച പ്രചാരണം തുടങ്ങിയത്. തുടർന്ന് ഇടപ്പള്ളി കൊട്ടാരം വലിയ രാജ അഡ്വ. ശങ്കരരാജ, ക്ഷേത്രം ട്രസ്റ്റി ദാമോദര രാജ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ തേടി. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയും സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ 11ന്​ നോമിനേഷൻ സമര്‍പ്പിക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. 10.30ന് കാക്കനാട് ഗാന്ധി പ്രതിമക്ക്​ മുന്നില്‍നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story