Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുമാല്ലൂരിൽ...

കരുമാല്ലൂരിൽ ഭക്ഷ്യവിൽപന ശാലകളിൽ പരിശോധന

text_fields
bookmark_border
കരുമാല്ലൂരിൽ ഭക്ഷ്യവിൽപന ശാലകളിൽ പരിശോധന
cancel
കരുമാല്ലൂർ: ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കരുമാല്ലൂരിലെ ഹോട്ടലുകൾ, കൂൾബാറുകൾ, വഴിയോര കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ലൈസൻസ്, ഹെൽത്ത് കാർഡ് ഇല്ലാതെ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുകയും രണ്ട് ഹോട്ടലുകൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വഴിയോരത്ത് സുരക്ഷ മാനദണ്ഡമില്ലാതെ നടത്തിവന്നിരുന്ന ഉപ്പിലിട്ട നെല്ലിക്ക, കാരറ്റ്, മാങ്ങ എന്നിവ നശിപ്പിച്ചു. ലൈസൻസില്ലാതെ നടത്തിയ ഷവർമ, അൽ ഫാം കടകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. നാല്​ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്​. സിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു കെ.വി. അബിൻ നസീർ, ആർ. അജയകുമാർ എന്നിവർ നേതൃത്വം നൽകി. ലൈസൻസില്ലാതെ ഭക്ഷ്യവിൽപന ശാലകൾ അനുവദിക്കില്ലെന്ന്​ മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം അറിയിച്ചു. പടം EA PVR karumaluril 1 കരുമാല്ലൂരിൽ ആരോഗ്യ വകുപ്പ് അധികൃതർ ഭക്ഷ്യവിൽപന ശാലകളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story