Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹം മാറ്റി; ഹാൾ...

വിവാഹം മാറ്റി; ഹാൾ വാടക മടക്കിനൽകണമെന്ന്​ ഉപഭോക്തൃ കോടതി

text_fields
bookmark_border
കൊച്ചി: വിവാഹത്തിന് നൽകാത്ത ഹാളിന്റെ വാടകയും കോടതിച്ചെലവും പരാതിക്കാരന് നൽകാൻ ജില്ല ഉപഭോക്തൃ കോടതി. എറണാകുളം ചങ്ങമ്പുഴ നഗറിൽ നർമദയിൽ ശ്രീകുമാർ മകളുടെ വിവാഹത്തിനാണ് തൃപ്പൂണിത്തുറയിലെ അഭിഷേകം കൺവെൻഷൻ സെന്റർ ബുക്ക്​ ചെയ്തത്. കോവിഡിനെ തുടർന്ന് വിവാഹം മാറ്റിവെച്ചു. ഇക്കാര്യം കെട്ടിട ഉടമയെ മുൻകൂട്ടി അറിയിക്കുകയും ചെയ്തു. എങ്കിലും മുൻകൂറായി വാങ്ങിയ തുക തിരികെ നൽകാത്തതിനെ തുടർന്നാണ് ശ്രീകുമാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 5000 രൂപ ഒമ്പത്​ ശതമാനം പലിശ സഹിതവും 2000 രൂപ കോടതിച്ചെലവും 30 ദിവസത്തിനകം നൽകാനാണ്​ ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ഉത്തരവിട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story