Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങളിലേക്ക്​ ഇറങ്ങി​...

ജനങ്ങളിലേക്ക്​ ഇറങ്ങി​ ഉമാ തോമസ്

text_fields
bookmark_border
കൊച്ചി: സാഹിത്യകാരി ലീലാവതി ടീച്ചറുടെ വീട്ടിൽനിന്നുമാണ് യു.ഡി.എഫ്​ സ്ഥാനാർഥി ഉമാ തോമസ്​ പ്രചാരണം ആരംഭിച്ചത്​. തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ലീലാവതി ടീച്ചർ ഉമക്ക്​ കൈമാറി. തുടർന്ന് ചലച്ചിത്രതാരം മമ്മൂട്ടിയെയും എഴുത്തുകാരൻ സാനുമാഷിനെയും അവരുടെ വീടുകളിലെത്തി സന്ദർശിച്ച്​ പിന്തുണ തേടി. രാവിലെ പത്തുമണിയോടെ തമ്മനം ജങ്​ഷനിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വോട്ടഭ്യർഥന നടത്തി. തുടർന്ന് തമ്മനം സെന്‍റ്​ ജൂഡ് ചർച്ച് സന്ദർശിക്കുകയും ഫാ. ഷിനു ഉദുപ്പാ‍ൻെറ ആശിർവാദം വാങ്ങുകയും ചെയ്തു. പിന്നാലെ സെന്‍റ്​ ജൂഡ് പോസ്പിറ്റൽ ആശ്രയ ഭവനും കോൺവെന്‍റും ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു അന്തേവാസികളുടെ പിന്തുണ തേടി. തുടർന്ന് സെന്‍റ്​ ജോൺസ് ബാപ്പിസ്റ്റ് ചർച്ച് സന്ദർശിക്കുകയും വികാരി ജൂഡിസ് പനക്കലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനുശേഷം പള്ളിയിലെ വിവാഹച്ചടങ്ങിനിടയിൽ പങ്കുചേർന്നവരോട്‌ വോട്ടഭ്യർഥിച്ചു. ഉച്ചക്കുശേഷം സെന്‍റ്​ വിൻസന്‍റ്​ ഡീപോൾ കോൺവെന്‍റ്​ സന്ദർശിച്ചു. തുടർന്ന് സെന്‍റ്​ റാഫേൽ പള്ളിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും ലീഗ് ജില്ല ഭാരവാഹികളും കൂടെയുണ്ടായിരുന്നു. ER uma thomas
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story