Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലീഗി‍െൻറ...

ലീഗി‍െൻറ കാരുണ്യഭവനത്തി‍െൻറ താക്കോല്‍ കൈമാറി

text_fields
bookmark_border
ലീഗി‍െൻറ കാരുണ്യഭവനത്തി‍െൻറ താക്കോല്‍ കൈമാറി
cancel
ലീഗി‍ൻെറ കാരുണ്യഭവനത്തി‍ൻെറ താക്കോല്‍ കൈമാറി മരട്: മുസ്​ലിംലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റി അശരണര്‍ക്കായി നിര്‍മിച്ച നാലു ബൈത്തുറഹ്മകളുടെ(കാരുണ്യഭവനം) ആദ്യ താക്കോല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. നെട്ടൂര്‍ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്ത് അരയന്‍തറ വാഴവേലി അബൂബക്കര്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ മൂന്ന്​ സെന്‍റിലാണ്​ ഇരുനിലയിലായി നാലു വീട്​ നിര്‍മിച്ചത്. നെട്ടൂര്‍ സ്വദേശികളായ രണ്ടുപേർക്കും എരൂര്‍, മട്ടാഞ്ചേരി സ്വദേശികളായ ഒരാള്‍ക്കുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. 1800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലാം, മുന്‍ മന്ത്രി വി.കെ. ഇബാഹീംകുഞ്ഞ്, ലീഗ് അഖിലേന്ത്യ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ലീഗ് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുല്‍ മജീദ്, ഹംസ പറക്കാട്ട്, വി.ഇ. അബ്ദുല്‍ ഗഫൂര്‍, സെമീം പാടത്തിക്കര എന്നിവര്‍ രേഖകള്‍ കൈമാറി. ബൈത്തുറഹ്മ കണ്‍വീനര്‍ എ.കെ. അബ്ദു അധ്യക്ഷത വഹിച്ചു. പൊന്നും വിലയുള്ള സ്ഥലം സൗജന്യമായി നല്‍കിയ വാഴവേലി അബൂബക്കര്‍, ടി.എ. നജീബ്, എം.എം. അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍, എം.ബി. മുഹമ്മദ്, ടി.കെ. മുഹമ്മദ്കുട്ടി, പി.എം ഇബ്രാഹിം ഹാജി, സുനി അല്‍ ഹാദി എന്നിവരെയും മരട് നഗരസഭ കോവിഡ് സെല്‍ പ്രവര്‍ത്തകരായ ഏഴു പേരെയും അനുമോദിച്ചു. എന്‍.കെ. അബ്ദുല്‍ മജീദ്, വി.എ. അനസ് ഗഫൂര്‍, പി.എ. മന്‍സൂര്‍ അഹമ്മദ്, വി.എ. സാദിക്, പി.എം. മുഹമ്മദ് ഹസന്‍, എന്‍.കെ. നാസര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, മിഹവാസിന്‍ അമാനി, പത്മനാദ ഷേണായ്, എ.കെ. ജിറാജുദ്ദീന്‍ രാജ, സി.പി. ഇബ്രാഹിം ഹാജി, എം.എ. അഷ്‌റഫ് എന്നിവർ സംസാരിച്ചു. EC-TPRA-2 League മുസ്​ലിംലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റി നെട്ടൂരില്‍ നിര്‍മിച്ച കാരുണ്യഭവനത്തി‍ൻെറ താക്കോല്‍ കൈമാറ്റ ചടങ്ങ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story