Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:41 AM IST Updated On
date_range 8 May 2022 5:41 AM ISTസാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗാന്ധിയൻ ദർശനങ്ങൾ അനിവാര്യം -വി.ഡി. സതീശൻ
text_fieldsbookmark_border
ആലുവ: ആധുനിക കാലത്ത് സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗാന്ധിയൻ ദർശനങ്ങൾ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആലുവ ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായം, കൃഷി, ജീവിതം, ലാളിത്യം എന്നിവക്കെല്ലാം ഗാന്ധിയൻ വഴികളുണ്ട്. മനസ്സിനെയും ശരീരത്തെയും നവീകരിച്ച് ലാളിത്യമാർന്ന ജീവിതത്തിലൂടെയാണ് അദ്ദേഹം സന്ദേശം നൽകിയത്. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, കെ.ആർ. നന്ദകുമാർ എന്നിവർ സംസാരിച്ചു. രമേശ് കാവിലും ജോഷി ജോർജും ക്ലാസുകൾ നയിച്ചു. ഡോ. സി.കെ. തോമസ് നിർമിച്ച ആത്മവിദ്യാലയം' സിനിമയുടെ പ്രിവ്യൂവും കലാപരിപാടികളും നടന്നു. er yas1 gandhidarshan കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടത്തുന്ന ദ്വിദിന നേതൃപരിശീലന ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
