Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:38 AM IST Updated On
date_range 8 May 2022 5:38 AM ISTനെല്ലിക്കുഴി മതേതര തീർഥാടനം ഇന്ന് സമാപിക്കും
text_fieldsbookmark_border
കോതമംഗലം: ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമിതി നേതൃത്വത്തിൽ അഴിമതി, വർഗീയത, തീവ്രവാദം, മദ്യാസക്തി, അക്രമം എന്നീ പഞ്ചസാമൂഹിക തിന്മകൾക്കെതിരെ സമൂഹത്തിൽ ബോധവത്കരണം ലക്ഷ്യത്തോടെ തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആറാമത് മതേതര തീർഥാടനം ഞായറാഴ്ച സമാപിക്കും. തീർഥാടന കമ്മിറ്റി ജനറൽ കൺവീനർ പി.കെ. അശോകൻ കെടാവിളക്കിലേക്ക് ദീപപ്രോജ്ജ്വലനം നടത്തി. തീർഥാടന കമ്മിറ്റി വൈസ് ചെയർമാൻ പ്രഭാകരൻ മാച്ചാമ്പിള്ളി അധ്യക്ഷത വഹിച്ചു. ചവളർ സൊസൈറ്റി സംസ്ഥാന ട്രഷറർ എം.വി. ഗോപി, സംസ്ഥാന സെക്രട്ടറി സി.ഇ. ശശി, ബിന്ദു വിജയൻ, സരള സുരേഷ്, അമ്പിളി സജീവ്, പി.കെ. അനിൽ, കെ.കെ. മോഹനൻ പാലപ്പിള്ളി, കെ.ജി. കുട്ടപ്പൻ, പി.കെ. കൃഷ്ണൻ, പി.കെ. രാമചന്ദ്രൻ, എം.ജി. സജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story