Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ്യേഷ്ഠനെ...

ജ്യേഷ്ഠനെ തലക്കടിച്ചുകൊന്നു

text_fields
bookmark_border
ജ്യേഷ്ഠനെ തലക്കടിച്ചുകൊന്നു
cancel
അമ്പലപ്പുഴ: വാക്​തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ സന്തോഷിനെയാണ്​ (46) അനുജൻ ബിസി അടിച്ചുകൊന്നത്. ശനിയാഴ്ച വൈകീട്ട്​ മൂന്നിനായിരുന്നു സംഭവം. ചെമ്മീൻ പീലിങ് ഷെഡിലെ തൊഴിലാളിയാണ് സന്തോഷ്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയാണ് ബിസി. ഇരുവരും തമ്മിൽ ദിവസവും മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസവും രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വൈകീട്ട്​ മൂന്നോടെ സമീപത്തെ ആളൊഴിഞ്ഞ​ വീട്ടിൽ ബിസി നിൽക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ എത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്. ഈ സമയവും ബിസി മൃതദേഹത്തിനരുകിൽനിന്ന്​ മാറിയില്ല. വിവരമറിഞ്ഞ് പൊലീസ്​ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ്​ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. വഴക്കുഭയന്ന് ഇരുവരുടെയും ഭാര്യമാർ വർഷങ്ങളായി സ്വന്തം വീട്ടിലാണ് കഴിയുന്നത്. സന്തോഷിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രതി. (ചിത്രം 1 പ്രതി ബിസി ചിത്രം2.. സന്തോഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story