Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:30 AM IST Updated On
date_range 8 May 2022 5:30 AM ISTനിരവധി കേസുകളിലെ പ്രതി മൊട്ട വർഗീസ് മരിച്ചനിലയിൽ
text_fieldsbookmark_border
പന്തളം: നിരവധി കേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ വയലിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തളം മുളമ്പുഴ തുതിക്കാട് വലിയ തറയിൽ ഫിലിപ്പിന്‍റെ മകൻ മൊട്ട വർഗീസ് എന്ന വർഗീസ് ഫിലിപ്പിനെയാണ് (42) മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ ഏഴിന് കുന്നിക്കുഴി ജങ്ഷന് സമീപം മഞ്ജിമ റോഡിന് അരികിലെ വെൺകുളത്ത് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. ഇയാളെ പന്തളം പൊലീസ് ഗുണ്ടലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അടിപിടി, മോഷണം, അബ്കാരി കേസുകളിൽ നിരവധി തവണ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെള്ളം തീരെ കുറവായിരുന്ന വയലിൽ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. 2005 മുതൽ പതിനേഴോളം കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയിൽ സമീപത്തെ അറത്തിൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട നടന്ന റാസയിൽ ഇയാളുടെ സഹോദരനും മറ്റും ഉൾപ്പെട്ട് സംഘർഷമുണ്ടായിരുന്നു. എന്നാൽ, വർഗീസിന് സംഘർഷത്തിൽ പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. ലീലാമ്മയാണ് മാതാവ്. ജോബി ഫിലിപ്, ജോജൻ ഫിലിപ് എന്നിവർ സഹോദരങ്ങളാണ്. ഫോട്ടോ .. വർഗീസ് ഫിലിപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
