Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്മപുരം മാലിന്യ...

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റി‍െൻറ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു

text_fields
bookmark_border
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റി‍െൻറ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു
cancel
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റി‍ൻെറ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു പള്ളിക്കര: കൊച്ചി കോര്‍പറേഷ‍ൻെറ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റി‍ൻെറ മേല്‍ക്കൂര ഉള്‍പ്പെടെ മഴയിലും കാറ്റിലും തകര്‍ന്നു. ആദ്യം നിര്‍മിച്ച പ്ലാന്‍റി‍ൻെറ ഭാഗമാണ് തകര്‍ന്നത്. ഈ പ്ലാന്‍റില്‍ പ്രധാനമായും നടന്നിരുന്നത് പഴകിയ മാലിന്യം എക്​സ്‌കവറേറ്റര്‍ ഉപയോഗിച്ച് ഇളക്കിമറിച്ച് വളമാക്കുന്ന പ്രക്രിയയാണ്. ലോഡുകണക്കിന് മാലിന്യമാണ് ഇവിടെ കൂടിക്കിടക്കുന്നത്. നേരത്തേ ഭിത്തികള്‍ പൊട്ടിയും മേല്‍ക്കൂര ഇളകിയും നിലം പൊത്തുമെന്ന അവസ്ഥയിലായിരുന്നു. പ്ലാന്‍റ്​ പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. പരിസരത്തുള്ള പ്ലാന്‍റുകളും ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന നിലയിലാണ്​. ഇനി മാലിന്യം മാറ്റണമെങ്കില്‍ പ്ലാന്‍റ് പൊളിച്ചുമാറ്റിയാല്‍ മാത്രമേ കഴിയൂ. ഇത്തരത്തില്‍ ദിവസങ്ങളോളം മാലിന്യം കൂടിക്കിടന്നാല്‍ ദുര്‍ഗന്ധവും രൂക്ഷമാകും. മാലിന്യം കൂടുതല്‍ കിടന്ന് പഴകുന്നതോടെ ഇതില്‍നിന്നുള്ള വെള്ളം ഒഴികിയെത്തുന്നത് കടമ്പ്രയാറിലേക്കാണ്. പടം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്​ കാറ്റിലും മഴയിലും തകര്‍ന്നനിലയിൽ (er palli 6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story