Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:47 AM IST Updated On
date_range 7 May 2022 5:47 AM ISTതെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പരാതിയുമായി യു.ഡി.എഫ്
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുന്നതിനിടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിയുമായി യു.ഡി.എഫ്. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ചിരിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്തെയും കോഴിക്കോട്ടെയും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർമാരെ പരസ്പരം സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. പഴയ ഡെപ്യൂട്ടി കലക്ടർ തെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലക്കാരിയായതിനാലായിരുന്നു നടപടി. ഭരണാനുകൂല സര്‍വിസ് സംഘടന നേതാവായ പുതിയ ഡെപ്യൂട്ടി കലക്ടർക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്നും ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും യു.ഡി.എഫിന് വേണ്ടി നല്‍കിയ പരാതിയില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story