Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവധഗൂഢാലോചന കേസിൽ സായ്...

വധഗൂഢാലോചന കേസിൽ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം

text_fields
bookmark_border
ആലുവ: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്​ധൻ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം. ഇതിന്‍റെ ഭാഗമായി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. ശനിയാഴ്ച വൈകീട്ട് മൂന്നിന്​ ഹാജരാകാൻ ഇയാൾക്ക്​ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്​. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്നാണ് ഹൈകോടതിയുടെ അന്ത്യശാസനം. എന്നാൽ, കേസ്​ വിസ്താരത്തിനിടെ സിനിമ മേഖലയിൽനിന്നടക്കമുള്ള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കുന്നത്. കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. പ്രധാന സാക്ഷി അടക്കമുള്ളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമ മേഖലയിൽനിന്നടക്കമുള്ളവർക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നാണ്​ വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story