Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:45 AM IST Updated On
date_range 7 May 2022 5:45 AM ISTസംഘടന ശാക്തീകരണം അനിവാര്യം -വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
ആലുവ: ചെറുകിട വ്യാപാര സംഘടനകളുടെ ശാക്തീകരണം കാലഘട്ടത്തിൻെറ അനിവാര്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ സി.എസ്. അജ്മൽ അഭിപ്രായപ്പെട്ടു. ആലുവ മർച്ചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജിമ്മി ചക്യാത്ത് മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭ എം.പി അഡ്വ.ജെബി മേത്തർ, ആലുവ നഗരസഭ വൈസ് ചെയർപേഴ്സൻ ആയി തെരഞ്ഞെടുക്കപ്പെട്ട സൈജി ജോളി, സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത സഞ്ജു ഗണേഷ്, ബിപിൻ അജയൻ, പി.അഖിൽ എന്നിവർക്ക് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് ജില്ല സെക്രട്ടേറിയറ്റ് അംഗം മാഹിൻകുട്ടി, ആലുവ മേഖല ട്രഷറർ നാരായണ കമ്മത്ത്, ജോണി മൂത്തേടൻ, ലത്തീഫ് പുഴിത്തറ, എം.പത്മനാഭൻനായർ, കെ.സി. ബാബു, പി.എം. മൂസക്കുട്ടി, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas5 vyapari രാജ്യസഭ എം.പി അഡ്വ.ജെബി മേത്തർക്ക് ആലുവ മർച്ചൻറ്സ് അസോസിയേഷൻെറ ഉപഹാരം പ്രസിഡൻറ് ഇ.എം. നസീർ ബാബു നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
