Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:43 AM IST Updated On
date_range 7 May 2022 5:43 AM ISTയുവാവിനെ കുത്തിവീഴ്ത്തി പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: . എറണാകുളം സ്വദേശികളായ ഹാരിസ്, അനു, അജിത് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ച നാലോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുത്തിവീഴ്ത്തിയശേഷം പണവും ബാഗുമായി കടന്നുകളഞ്ഞു. യുവാവിൻെറ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഹാരിസിനെ നോർത്ത് ഭാഗത്തുനിന്നും അനുവിനെ എളമക്കരയിൽനിന്നും അജിത്തിനെ മൂവാറ്റുപുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിൽ പ്രതികളാണ്. എസ്.എച്ച്.ഒ വിജയ് ശങ്കറിൻെറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story