Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:47 AM IST Updated On
date_range 6 May 2022 5:47 AM ISTനാലു കുടുംബങ്ങള്‍ക്ക് ലീഗിന്‍റെ കാരുണ്യഭവനം: താക്കോല്‍ കൈമാറ്റം നാളെ
text_fieldsbookmark_border
മരട്: മുസ്ലിം ലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റി നിര്‍മിച്ച നാല് ബൈത്തുറഹ്മ കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ശനിയാഴ്ച നടക്കും. നെട്ടൂര്‍ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രത്തിന് പടിഞ്ഞാറു വശത്തായി അബൂബക്കര്‍ സൗജന്യമായി നല്‍കിയ മൂന്നു സെന്റിൽ നാല് ഇരുനിലവീടുകളാണ് നിര്‍മിച്ചത്. നെട്ടൂര്‍ സ്വദേശികളായ രണ്ട് പേർക്കും എരൂര്‍, മട്ടാഞ്ചേരി സ്വദേശികൾക്കുമാണ് ജാതിമത പരിഗണനകളില്ലാതെ വീട് നല്‍കുന്നത്. 1800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ കൈമാറുന്നതെന്ന് ബൈത്തുറഹ്മ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. അബ്ദുല്‍ മജീദ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 4 ന് നടക്കുന്ന പരിപാടിയില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ താക്കോല്‍ കൈമാറും. മറ്റു താമസക്കാര്‍ക്ക് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മുന്‍ എം.എല്‍.എ ടി.എ. അഹമ്മദ് കബീര്‍ എന്നിവരും കൈമാറും. EC-TPRA-2 Muslim League മൂസ്ലിം ലീഗ് മരട് മുനിസിപ്പില്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ബൈത്തറഹ്മ കാരുണ്യഭവനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
