Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈദ് സുഹൃദ്സംഗമം

ഈദ് സുഹൃദ്സംഗമം

text_fields
bookmark_border
ഈദ് സുഹൃദ്സംഗമം
cancel
ശ്രീമൂലനഗരം: നന്മകൾ പൂത്തുലയുന്ന മനസ്സുകളിലായിരിക്കും വൈവിധ്യങ്ങൾ കുടികൊള്ളുകയെന്ന് ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്. അതിന് മതവിശ്വാസമോ ഭൗതികദർശനങ്ങളോ തടസ്സമല്ല. ജമാഅത്തെ ഇസ്​ലാമി നെടുമ്പാശ്ശേരി ഏരിയ സമിതി ശ്രീമൂലനഗരം എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ്സംഗമത്തിൽ സംസാരിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. ഷബീർ അലി, ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളായ മീന വേലായുധൻ, സി.പി. മുഹമ്മദ്, സിൽവി ബിജു, ശ്രീമൂലനഗരം മോഹൻ, ഫാ.എസ്.ജെ പൈനാടത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി. അബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മനോഹരൻ, വേണുഗോപാൽ, കെ.എ. മേനോൻ, ജോസ് പൂവേലി, ബേബിച്ചൻ പടയാട്ടി, ദാസൻ, ബിജു കൈത്തോട്ടുങ്ങൽ, വി.കെ. മനോജ് നെടുമ്പാശ്ശേരി, കെ.ജി. ഹരിദാസ്, ജോണി വടക്കുഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഡോ. സക്കീർ ഹുസൈൻ സ്വാഗതവും ഖാദർ എളമന നന്ദിയും പറഞ്ഞു. EA ANKA 2 SANGAMAM ജമാഅത്തെ ഇസ്​ലാമി ശ്രീമൂലനഗരം എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ്സംഗമത്തിൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story