Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:44 AM IST Updated On
date_range 6 May 2022 5:44 AM IST'സാംസ്കാരിക പരിപാടികൾക്ക് സ്ഥലം അനുവദിക്കണം'
text_fieldsbookmark_border
പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിലെ അംബേദ്കർ പാർക്ക്, മുനിസിപ്പൽ കവലയിലെ പാർക്ക് എന്നിവിടങ്ങളിൽ ടിക്കറ്റുവെക്കാതെ നടത്തുന്ന കല- സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി സ്ഥലം അനുവദിക്കണമെന്ന് ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എസ്. ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, എൻ.എസ്. സുനിൽ കുമാർ, ടി.വി. നിഥിൻ, ടി.എസ്. ദേവദാസ്, പി.കെ. സുരേന്ദ്രൻ, ജോർജ് വർക്കി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ (പ്രസി), ഡോ. സുനിൽ പി. ഇളയിടം, മേഘന മുരളി (വൈസ് പ്രസി), എൻ.എസ്. സുനിൽകുമാർ (സെക്ര), എം.എം. പൗലോസ്, ടി.എസ്. ദേവദാസ് (ജോ. സെക്ര), വി.എൻ. ജോഷി (ട്രഷ). മുടിദാന ക്യാമ്പ് ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന പരിപാടികളുടെ ഭാഗമായി അർബുദ ബാധിതർക്ക് വിഗ് നിര്‍മിക്കുന്നതിന് തലമുടി ദാനം ചെയ്യുന്ന ക്യാമ്പ് സംഘടിപ്പിക്കും. ആലുവ സെന്റ് സേവ്യേഴ്സ് കോളജ് എൻ.എസ്.എസ് യുനിറ്റ്, കേരള ആക്ഷന്‍ ഫോഴ്സ്, സ്നേഹതീരം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഈ മുടിദാന ക്യാമ്പില്‍ തലമുടി ദാനം ചെയ്യാന്‍ താൽപര്യമുള്ളവര്‍ ലൈബ്രറി ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9446802272, 9747474715, 9961530377, 9895405221.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story