Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:50 AM IST Updated On
date_range 5 May 2022 5:50 AM ISTവിനാശകരമായ വികസനമല്ല വേണ്ടത് -കോൺഗ്രസ്
text_fieldsbookmark_border
കൊച്ചി: യഥാർഥ വികസന വിരോധികൾ ഇടതുപക്ഷമാണെന്നും വിനാശകരമായ വികസനങ്ങളല്ല നാടിന് ആവശ്യമെന്നും ഇതുയർത്തിയുള്ള പ്രചാരണങ്ങളാകും തൃക്കാക്കരയിൽ നടക്കുകയെന്ന് ജില്ല കോൺഗ്രസ് നേതൃയോഗം. നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയ്ൽ പൈപ്പ് ലൈൻ, ഗോശ്രീ പാലം, അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവക്കെല്ലാം എതിരുനിന്നത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻപോലും കഴിഞ്ഞ ആറുവർഷമായി ശ്രമിക്കാത്തവരാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലയിലെ എല്ലാ വികസന പദ്ധതികളും കോൺഗ്രസിന്റെ നേട്ടമാണ്. കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് പരമാവധി നേതാക്കളെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കാനും യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, കെ.പി. ഹരിദാസ്, മുഹമ്മദുകുട്ടി മാസ്റ്റർ, ജയ്സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story