Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്യാസിയെ പല്ലക്കിൽ...

സന്യാസിയെ പല്ലക്കിൽ കൊണ്ടുപോകുന്ന ചടങ്ങിന്​ വിലക്ക്

text_fields
bookmark_border
ചെ​ന്നൈ: സ​ന്യാ​സി​യാ​യ ധ​ർ​മ​പു​രം ആ​ദീ​ന​ത്തെ ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ല്ല​ക്കി​ലേ​റ്റി ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന 'പ​ട്ട​ണ​പ്ര​വേ​ശം' ച​ട​ങ്ങി​ന്​ മ​യി​ലാ​ടു​തു​റൈ ജി​ല്ല ഭ​ര​ണ​കൂ​ടം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ആ​ചാ​രം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നു​മാ​ണ്​ റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ ജെ. ​ബാ​ലാ​ജി പു​റ​ത്തി​റ​ക്കി​യ നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. മേ​യ് 22 ന് ​ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക്കെ​തി​രെ ദ്രാ​വി​ഡ​ർ ക​ഴ​കം ഉ​ൾ​പ്പെ​ടെ ചി​ല സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച്​ രം​ഗ​ത്തെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. മ​യി​ലാ​ടു​തു​റൈ ജി​ല്ല​യി​ലെ കു​റ്റാ​ലം താ​ലൂ​ക്കി​ലെ ശൈ​വ മ​ഠ​മാ​യ തി​രു​വ​വാ​ടു​തു​റൈ ആ​ദീ​ന​ത്തി‍ൻെറ പ​ട്ട​ണ​പ്ര​വേ​ശം ച​ട​ങ്ങ്​ നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​ചാ​ര​ത്തി​ലു​ള്ള ആ​ചാ​ര​മാ​ണെ​ന്നും ച​ട​ങ്ങ്​ നി​രോ​ധി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ബി.​ജെ.​പി-​അ​ണ്ണാ ഡി.​എം.​കെ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​രോ​ധ​നം പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം ആ​ദീ​ന​ത്തെ താ​ൻ ചു​മ​ലി​ലേ​റ്റി കൊ​ണ്ടു​പോ​കു​മെ​ന്ന്​ ബി.​ജെ.​പി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പ്ര​സ്താ​വി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story