Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:42 AM IST Updated On
date_range 5 May 2022 5:42 AM ISTതെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകി
text_fieldsbookmark_border
എറണാകുളം: തെരുവിൽ അലയുന്നവരും അഗതികളുമായ 2740 പേർക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ കൊച്ചി സിറ്റി പ്രവർത്തകർ. തെരുവിൽ അലയുന്നവർ, അഗതികൾ, അനാഥാലായങ്ങൾ, വൃദ്ധസദനങ്ങൾ, ദലിത് കോളനികൾ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. എറണാകുളം ടൗൺ, കൊച്ചി, വൈറ്റില, പറവൂർ, ആലുവ, കോതമംഗലം എന്നീ പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കേണ്ട സമയത്തും ചുറ്റുമുള്ള മനുഷ്യരെ ചേർത്തുപിടിക്കാൻ ചെറുപ്പക്കാർ കാണിക്കുന്ന ത്യാഗസന്നദ്ധത മഹത്തരമാണെന്നും എല്ലാവരും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം.പി ഫ്ലാഗ്‌ഓഫ് ചെയ്തു. എസ്.ഐ.ഒ കൊച്ചി സിറ്റി ജന. സെക്രട്ടറി അബ്ദുൽ ബാസിത്, സോളിഡാരിറ്റി സെക്രട്ടറിമാരായ പി.എം. സജീദ്, മൻസൂർ കല്ലേലിൽ, ജി.ഐ.ഒ സെക്രട്ടേറിയറ്റ് അഗം റെജ താഹിറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story