Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേഡ് ഇൻ കേരള ബ്രാൻഡിൽ...

മേഡ് ഇൻ കേരള ബ്രാൻഡിൽ വിപണനശൃംഖല ഒരുക്കും -മന്ത്രി പി. രാജീവ്

text_fields
bookmark_border
മേഡ് ഇൻ കേരള ബ്രാൻഡിൽ വിപണനശൃംഖല ഒരുക്കും -മന്ത്രി പി. രാജീവ്
cancel
പറവൂർ: ഒരുലക്ഷം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങൾ വഴിയുള്ള ഉൽപന്നങ്ങൾ മേഡ് ഇൻ കേരള ബ്രാൻഡ് എന്ന പേരിൽ വിപണിയിലിറക്കും. ഇവക്കായി സൂപ്പർ മാർക്കറ്റ് ശൃംഖല തുടങ്ങാനും സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസെന്‍റ്​ അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, പഞ്ചായത്ത്​ അംഗം കെ.എൻ. വിനോദ്, കേരള കാർഷിക സർവകലാശാലയിലെ ഡോ. എ. പ്രേമ, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, ബാങ്ക് പ്രസിഡൻറ് എം.എസ്. ജയചന്ദ്രൻ, സെക്രട്ടറി വി.വി. സനിൽ, മുൻ സെക്രട്ടറി എം.പി. വിജയൻ എന്നിവർ സംസാരിച്ചു. നബാർഡിന്‍റെ സഹായത്തോടെയാണ് ജെ.എൽ.ജികളുടെ പ്രവർത്തനം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story