Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണം വിട്ട കാര്‍...

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു

text_fields
bookmark_border
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു
cancel
പെരുമ്പാവൂര്‍: എം.സി റോഡിലെ കടുവാള്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ രണ്ട് വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ച 4.45ന് ആയിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. പത്തനംതിട്ടയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം. പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ ബസ് കാത്തുനില്‍പ് കേന്ദ്രത്തിന് സമീപത്തെ ഇരുമ്പ് വൈദ്യുതി പോസ്റ്റും തൊട്ടടുത്ത കോണ്‍ക്രീറ്റ് വൈദ്യുതി കാലുകളുമാണ് തകര്‍ത്തത്. പഴയ ഇരുമ്പ് സാധനങ്ങള്‍ എടുക്കുന്ന കടയുടെ മതിലും പൊളിച്ചിട്ടുണ്ട്. വൈദ്യുതിക്കമ്പികളും ഇതിലൂടെ കടന്നുപോകുന്ന കേബിള്‍ ടി.വി ലൈനുകളും പൊട്ടി വീണു. എം.സി റോഡില്‍ പെരുമ്പാവൂരിനും ഒക്കലിനും ഇടയില്‍ ഒരാഴ്ചക്കിടെ മൂന്ന് അപകടമാണ് ഉണ്ടായത്. ജീവഹാനി ഇല്ലെങ്കിലും വലിയ അപകടങ്ങളായിരുന്നു ഇവ. കാഞ്ഞിരക്കാടിനും പള്ളിപ്പടിക്കും മധ്യേ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ മറിഞ്ഞ് തകര്‍ന്നെങ്കിലും യുവാവ് രക്ഷപ്പെട്ടു. കഴിഞ്ഞ 27ന് ചേലാമറ്റത്തിന് സമീപം കോട്ടയത്തുനിന്ന്​ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയ ടവേര കാര്‍ ലോറിയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറപകടങ്ങള്‍ രണ്ടും പുലര്‍ച്ച ആയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story