Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:37 AM IST Updated On
date_range 5 May 2022 5:37 AM ISTടാങ്കര്‍ലോറിയില്‍ കഞ്ചാവ് കടത്ത്; രണ്ടുപേര്‍കൂടി പിടിയില്‍
text_fieldsbookmark_border
പെരുമ്പാവൂര്‍: വിഷുദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. തോപ്പുംപടി ചുള്ളിക്കല്‍ കൊച്ചങ്ങാടി കോളനി സ്വദേശിയും ഇപ്പോള്‍ മട്ടാഞ്ചേരി മരക്കടവ് ഭാഗത്തെ വാടകത്താമസക്കാരനുമായ ആഷിക് (32), കരുമാല്ലൂര്‍ തട്ടാംപടി പുതുക്കാട് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒഡിഷയില്‍നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് സൗകര്യമൊരുക്കുകയും പണം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തവരാണിവരെന്ന് പൊലീസ് പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്. വാഹന ഡ്രൈവർ സെല്‍വകുമാറിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കഞ്ചാവിന് പണം മുടക്കിയ നൗഷറിനെ പിടികൂടി. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
