Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:37 AM IST Updated On
date_range 5 May 2022 5:37 AM ISTപൂട്ടിക്കിടന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ കവര്‍ന്നു
text_fieldsbookmark_border
പെരുമ്പാവൂര്‍: പൂപ്പാനിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു. പൂപ്പാനി തിവെള്ളച്ചാലില്‍ അക്ഷയയില്‍ വിജയന്റെ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഞായറാഴ്ച വീട്ടുകാര്‍ വിനോദയാത്രക്ക് പോയിരുന്ന സമയത്താണ് സംഭവം. തിങ്കളാഴ്ച രാത്രി കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിജയന്റെ ഭാര്യ സുധയുടെ സ്വർണാഭരണങ്ങള്‍ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. പൂട്ടിയിട്ടിരുന്ന കിടപ്പു മുറിയുടെ വാതിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാരയും തകര്‍ത്തനിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
