Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:37 AM IST Updated On
date_range 2 May 2022 5:37 AM ISTതൊഴിലാളി സംഘടനകളുടെ ഏകീകരണം അനിവാര്യം -തമ്പാൻ തോമസ്
text_fieldsbookmark_border
കൊച്ചി: ഇന്ത്യയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിന് രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ തൊഴിലാളികളുടെ ഏകീകരണം സാധ്യമാവണമെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. കൊച്ചി റെയിൽവേ ഗുഡ്സ് ഷെഡ് എംപ്ലോയീസ് യൂനിയൻ സംഘടിപ്പിച്ച മേയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനകളുടെ ഏകീകരണം എന്ന ആശയം നേരത്തേ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയിലെ പ്രധാന ട്രേഡ് യൂനിയൻ നേതാക്കളെല്ലാം ഇപ്പോൾ ഇതിനോട് യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, ദേശീയസമിതി അംഗം ജോസഫ് ജൂഡ്, കെ.ജെ. സന്തോഷ്, പി.എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story