Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:51 AM IST Updated On
date_range 1 May 2022 5:51 AM ISTസ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കരുമാല്ലൂർ: മാഞ്ഞാലി സർവിസ് സഹകരണ ബാങ്കിൽ ഈമാസം 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചാൽ സഹകാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വായ്പ സംഖ്യയുടെ പരിധി വർധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം. അബൂബക്കർ മാസ്റ്റർ, ജനറൽ കൺവീനർ ടി.എ. നവാസ്, മണ്ഡലം പ്രസിഡൻറ് എ.എം. അലി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ടി.എ. മുജീബ്, ബ്ലോക്ക് ഭാരവാഹികളായ എ.ബി. അബ്ദുൽ ഖാദർ, പി.എ. സക്കീർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. അനിൽകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. സെമിനാർ നടത്തി പറവൂർ: നന്തികുളങ്ങര കലാസാഹിത്യവേദി ആൻഡ് കെ.എം. സലിം മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയിൽ 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' വിഷയത്തിൽ സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എഴുപുന്ന ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് കെ.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്. സുരേന്ദ്രൻ, കെ. മോഹൻദാസ്, എം.എൻ.ജി. നായർ, ആർദ്ര കെ. ലക്ഷ്മി, സരസമ്മ സോമൻ, ജോബി ഐപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story