Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:51 AM IST Updated On
date_range 1 May 2022 5:51 AM ISTകുടിവെള്ള കുടിശ്ശിക; കണക്ഷൻ വിച്ഛേദിക്കും
text_fieldsbookmark_border
ആലുവ: കേരള ജല അതോറിറ്റി, പി.എച്ച് സബ് ഡിവിഷൻ, ആലുവയുടെ കീഴിലെ ആലുവ നഗരസഭ, എടത്തല, ചൂർണിക്കര, കീഴ്മാട്, യു.സി കോളജ് എന്നിവിടങ്ങളിൽ ഡിസ്കണക്ഷൻ അറിയിപ്പ് നൽകിയിട്ടും കുടിശ്ശിക അടച്ചുതീർക്കാത്ത ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ മറ്റൊരു അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കേടായ മീറ്റർ മാറ്റിവെക്കാത്തവർ പ്രസ്തുത മീറ്റർ മാറ്റിവെച്ചും കുടിശ്ശിക തവണകളായി വാങ്ങിയിട്ട് കൃത്യമായി അടക്കാത്തവർ ഉടൻ അടച്ചും വിച്ഛേദിക്കലിൽനിന്ന് ഒഴിവാകണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story