Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാതിനിധ്യവോട്ടവകാശം...

പ്രാതിനിധ്യവോട്ടവകാശം വേണ്ടെന്ന് പറയുന്നത് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ -തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രാതിനിധ്യവോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോൾ പ്രാതിനിധ്യവോട്ടവകാശം വേണ്ടെന്ന് പറയുന്നത് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനാണെന്ന് തുഷാർ വെള്ളാപ്പള്ളി. മൂവാറ്റുപുഴ യൂനിയൻ യൂത്ത് മൂവ്മെന്‍റ്​ യൂനിയൻതല നേതൃസംഗമത്തോടനുബന്ധിച്ച് നടന്ന യുവയോഗം 'ശംഖൊലി 2022' എസ്.എൻ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്‍റ്​ വി.കെ. നാരായണൻ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്‍റ്​ മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്‍റ്​ എം.ആർ. സിനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ശ്രീജിത് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണവും ജില്ല ചെയർമാൻ പ്രവീൺ തങ്കപ്പൻ സന്ദേശവും നൽകി. ചിത്രം- 'യുവയോഗം ശംഖൊലി 2022' തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story