Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:43 AM IST Updated On
date_range 1 May 2022 5:43 AM ISTഹഷീഷ് ഓയിലുമായി യുവാവും യുവതിയും പിടിയിൽ
text_fieldsbookmark_border
കൊച്ചി: വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവും യുവതിയും ഹഷീഷ് ഓയിലുമായി പിടിയിലായി. വയനാട് സ്വദേശി അനീഷ് (33), പാലക്കാട് സ്വദേശിനി ശ്രീഷ്മ (23) എന്നിവരാണ് നോർത്ത് പൊലീസിൻെറ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടോടെ വടുതല ആംഗ്ലോ ഇന്ത്യൻ പള്ളിക്ക് സമീപമാണ് സംഭവം. 62.8 ഗ്രാം ഹഷീഷ് ഓയിൽ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. കമീഷണറുടെ നിർദേശപ്രകാരമാണ് പൊലീസ് പരിശോധനക്കിറങ്ങിയത്. ഇതിനിടെയാണ് ബുള്ളറ്റിൽ ഇരുവരും എത്തിയത്. വടുതല ഭാഗത്ത് പരിശോധന നടത്തുന്നത് കണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പന്തികേട് തോന്നുകയും തുടർന്ന് പരിശോധനയിൽ അനീഷിൻെറ കൈയിൽനിന്ന് ഹഷീഷ് ഓയിൽ കണ്ടെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story