Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:46 AM IST Updated On
date_range 30 April 2022 5:46 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷഫലം തിരുവനന്തപുരം: ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ (195) (റെഗുലര്‍ - 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2018 അഡ്മിഷന്‍, സപ്ലിമെന്ററി - 2016, 2017 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് - 2014 അഡ്മിഷന്‍) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (340), സി.ആര്‍.സി.ബി.സി.എസ്.എസ്. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018, 2017 & 2016 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് - 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോളജ് മാറ്റത്തിന് അപേക്ഷിക്കാം കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 2021 - 2022 അധ്യായന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കം. വിദ്യാർഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവ./ എയ്ഡഡ് കോളജുകള്‍ തമ്മിലും സ്വാശ്രയ കോളജുകള്‍ തമ്മിലും അനുവദിക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളജിലെയും പ്രിന്‍സിപ്പാള്‍മാരുടെ ശിപാര്‍ശയോടെ 1050 രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ മേയ് 12 ന് മുമ്പായി സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575 രൂപകൂടി അടയ്ക്കണം. അപേക്ഷ സര്‍വകലാശാല രജിസ്ട്രാർക്ക് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. പ്രാക്ടിക്കല്‍ വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 മാര്‍ച്ചില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടർ സയന്‍സ്/ബി.സി.എ (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് ഒമ്പതുമുതല്‍ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ ബി.ടെക്., ഒക്‌ടോബര്‍ 2021 (2013 സ്‌കീം) പരീക്ഷയുടെ സിവില്‍ എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ സര്‍വേയിങ് - 1, സിവില്‍ എൻജിനീയറിങ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തിരുവനന്തപുരം പൂജപ്പുരയിലെ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമനില്‍വെച്ച് മേയ് നാലിന് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പ്രോജക്ട്/വൈവവോസി ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (128), ബി.എ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (116) പരീക്ഷകളുടെ പ്രോജക്ട് ഇവാല്വേഷന്‍/വൈവവോസി പരീക്ഷകള്‍ മേയ് 11 ന് അതാത് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫീസ് ജൂണ്‍ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് ആൻഡ് സ്കൾപ്ചര്‍), ജൂണ്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് ആൻഡ് സ്കൾപ്ചര്‍), മേയ് 18 ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബി.എഫ്.എ (പെയിന്റിങ്, സ്കൾപ്ചര്‍ ആൻഡ് അപ്ലൈഡ് ആര്‍ട്ട്) എന്നീ പരീക്ഷകള്‍ക്ക് പിഴകൂടാതെ മേയ് മൂന്നുവരെയും 150 രൂപ പിഴയോടെ മേയ് ആറുവരെയും 400 രൂപ പിഴയോടെ മേയ് ഒമ്പതുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story