Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:46 AM IST Updated On
date_range 30 April 2022 5:46 AM ISTകേരള മുസ്ലിം ജമാഅത്ത് റമദാൻ പരിപാടി
text_fieldsbookmark_border
കളമശ്ശേരി: കേരള മുസ്ലിം ജമാഅത്ത് കളമശ്ശേരി ഞാലകം സർക്കിൾ റമദാൻ 27ന് സംഘടനയുടെ മൺമറഞ്ഞ നേതാക്കളെയും പ്രവർത്തകരെയും അനുസ്മരിച്ച് വിവിധ പരിപാടികൾ നടത്തി. സർക്കിളിന്‍റെ പരിധിയിലുള്ള വട്ടേക്കുന്നം, ഞാലകം പള്ളികളിലെ ഖബർസ്ഥാനിൽ മുഖൈബിലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമൂഹസിയാറത്ത്, കളമശ്ശേരി ടൗൺ ഹാളിൽ മഹ്ദറത്തുൽ ബദരിയ്യ, ഖത്തം ദുആ, പെരുന്നാൾ കിറ്റ് വിതരണം പരിപാടികളാണ് നടത്തിയത്. പ്രാരംഭ പ്രാർഥനക്ക് കേരള മുസ്ലിം ജമാഅത്ത് കളമശ്ശേരി സോൺ പ്രസിഡന്‍റ് എം.എം. അബ്ദുറഹ് മാൻ സഖാഫി നേതൃത്വം നൽകി. ഞാലകം സർക്കിൾ പ്രസിഡൻറ് ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. സർക്കിൾ സെക്രട്ടറി കെ.പി. അബ്ദുല്ല ഹാജി സ്വാഗതം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് വി.എച്ച്. അലി ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അബ്ദുൽകരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story