Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:45 AM IST Updated On
date_range 30 April 2022 5:45 AM ISTകുസാറ്റ് ജനറൽ കൗൺസിൽ: എസ്.എഫ്.ഐക്ക് ഭൂരിപക്ഷം
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി സർവകലാശാല യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഭൂരിപക്ഷം സീറ്റും നേടി. 145 സീറ്റിൽ 130 സീറ്റും നേടിയാണ് എസ്.എഫ്.ഐ മുന്നിലുള്ളത്. കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഫ്രറ്റേണിറ്റി നാല്, എം.എസ്.എഫ് ഒന്ന്, എ.ബി.വി.പി ഒന്ന്, സ്വതന്ത്രർ ഒമ്പത് എന്നിങ്ങനെയാണ് വിജയം. യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പ് മേയ് 13ന് നടക്കും. .......................... ഫ്രറ്റേണിറ്റിയുടെ കൊടികൾ കത്തിച്ചെന്ന് പരാതി കളമശ്ശേരി: യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുസാറ്റ് കാമ്പസിൽ ഫ്രറ്റേണിറ്റി സ്ഥാപിച്ച കൊടികൾ സാമൂഹികവിരുദ്ധർ കത്തിച്ചതായി പരാതി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടങ്ങളിലായി കൊടികളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിൽ വ്യാഴാഴ്ച രാത്രിയിൽ ലീഗൽ സ്റ്റഡീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടികളാണ് കത്തിച്ചത്. എട്ടോളം വരുന്ന സംഘം സ്ഥലത്തെ സെക്യൂരിറ്റിയുടെ മുന്നിൽവെച്ചാണ് നശിപ്പിച്ചതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു. രാത്രിയുടെ മറവിൽ കാമ്പസിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി കുസാറ്റ് യൂനിറ്റ് പ്രസിഡന്റ് പി. ഫയാസ് അസീം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി കളമശ്ശേരി പൊലീസിൽ പരാതിയും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story