Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പടപ്പിലെ...

പെരുമ്പടപ്പിലെ അപകടങ്ങൾ: അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻ തീരുമാനം പെരുമ്പടപ്പിൽ അപകടങ്ങൾ തുടർക്കഥ: അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ തീരുമാനം . പെരുമ്പടപ്പിൽ അപകടങ്ങൾ തുടർക്കഥ: അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ തീരുമാനം . പെരുമ്പടപ്പിൽ അപകടങ്ങൾ പതിവായതോടെ അനധികൃത പാർക്കിംഗ് നിരോധിക്കാൻ തീരുമാനം .

text_fields
bookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് റോഡിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻ പള്ളുരുത്തി പൊലീസ് വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ തീരുമാനം. പൊലീസും മോട്ടോർ വാഹന വകുപ്പും തൊഴിലാളികളും പ്രദേശത്തെ റെസിഡന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നാലു മാസത്തിനിടയിൽ ആറോളംപേർ റോഡിലെ അനധികൃത പാർക്കിങ്ങിനെത്തുടർന്ന് അപകടങ്ങളിൽപെട്ടിട്ടുണ്ട്. കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന്‍റെ ഇറക്കിൽ സമയം കഴിഞ്ഞും പാർക്ക് ചെയ്യുന്ന സ്വകാര്യ ബസുകളും അപകടത്തിന് കാരണമാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്ത യോഗം പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. സ്വകാര്യ ബസുകൾ പെരുമ്പടപ്പ് റോഡിന്‍റെ ഒരുഭാഗത്ത് മാത്രം പാർക്ക് ചെയ്യണം. പെരുമ്പടപ്പ് സ്റ്റാൻഡിൽനിന്ന്​ രാവിലെ ഓട്ടം ആരംഭിക്കാത്ത ബസുകൾ ഇവിടെ പാർക്കിങ്​ ഒഴിവാക്കണം. പാലത്തിൽ ബസുകൾ പാർക്ക് ചെയ്യാതിരിക്കാൻ നടപടി സ്വീകരിക്കും. പെരുമ്പടപ്പ് പാലത്തിന്‍റെ ഇറക്കിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ തിരക്ക് കുറഞ്ഞ ഭാഗത്ത് മാറ്റി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. പെരുമ്പടപ്പ് സ്റ്റാൻഡിൽ റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ പൂർണമായും കോണം റോഡിൽ മാത്രം പാർക്ക് ചെയ്യാനും യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story