Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:42 AM IST Updated On
date_range 30 April 2022 5:42 AM IST'പെരിയാറിലേക്ക് മലിനജലം: നിറ്റ ജലാറ്റിൻ കമ്പനിയുടെ ശ്രമം ഉപേക്ഷിക്കണം'
text_fieldsbookmark_border
കരുമാല്ലൂർ: പെരിയാറിലേക്ക് മലിനജലം ഒഴുക്കാനുള്ള നിറ്റ ജലാറ്റിൻ കമ്പനിയുടെ ശ്രമം ഉപേക്ഷിക്കണമെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മലിനജലം കടലിൽ ഒഴുക്കാൻ കുഴലിട്ട് ചാലക്കുടിപ്പുഴയിലൂടെ പെരിയാറിൽ എത്തിച്ച് മാഞ്ഞാലി ഭാഗത്ത് ഒഴുക്കിവിടാനുള്ള പദ്ധതിക്ക് ഈ സ്വകാര്യകമ്പനി സർക്കാറിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന സ്ഥലത്താണ് പൈപ്പ് എത്തിനിൽക്കുക. പദ്ധതി നടപ്പായാൽ ഇരുപുഴയും ഒരുപോലെ മലിനപ്പെടും. കരുമാല്ലൂർ, പുത്തൻവേലിക്കര പഞ്ചായത്തുകൾ ഇതിനെതിരെ നേരത്തേ പ്രമേയം പാസാക്കിയിട്ടുണ്ട്. പെരിയാറിൽ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ ബ്രിഡ്ജ് സമീപത്തുനിന്ന് വർഷങ്ങളായി സ്വകാര്യകമ്പനി നടത്തുന്ന മണൽക്കൊള്ള നിർത്തണമെന്നും ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ചോതി പതാക ഉയർത്തി. സി.പി.ഐ ജില്ല കൗൺസിൽ അംഗം എസ്. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. എം.ടി. നിക്സൺ, കെ.വി. രവീന്ദ്രൻ, കെ.കെ. സുബ്രഹ്മണ്യൻ, സി.ജി. വേണു, പി.കെ. സുരേഷ്, എം.ആർ. രാധാകൃഷ്ണൻ, വി.എ. ഷബീർ, ജോർജ് മേനാച്ചേരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.എൻ. സരസനെയും അസിസ്റ്റന്‍റ് സെക്രട്ടറിയായി വി.ജി. വിനോദിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story