Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:38 AM IST Updated On
date_range 30 April 2022 5:38 AM ISTനായരമ്പലത്തെ പ്രിയദർശിനി റോഡ് തുറന്നു
text_fieldsbookmark_border
വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ കൊച്ചമ്പലത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച പ്രിയദർശിനി റോഡ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വർഷങ്ങളായി തകർന്ന് കിടന്ന പ്രിയദർശിനി റോഡ് മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 680 മീറ്റർ നീളത്തിലും 3.7 മീറ്റർ വീതിയിലുമാണിപ്പോൾ നിർമാണം പൂർത്തിയാക്കിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാനകൾ ഉൾപ്പെടെ തീർത്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് നിർമാണ നിർവഹണം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് ജനപ്രതിനിധി എം.പി. ശ്യാംകുമാർ, എ.ഇ സി.എച്ച്. സുനിമോൾ, എ.എക്‌സ്.സി ഫിബിമോൾ ഫ്രാൻസിസ്, മുൻ വാർഡ് മെംബർ സുമ വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story