Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:31 AM IST Updated On
date_range 30 April 2022 5:31 AM ISTഡിമെൻഷ്യ ബോധവത്കരണത്തിന് തുടക്കം
text_fieldsbookmark_border
മൂവാറ്റുപുഴ: ഡിമെന്‍ഷ്യ അഥവാ മേധക്ഷയം എന്ന അവസ്ഥയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക ലക്ഷ്യത്തോടെ ജില്ല ഭരണകൂടവും സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ പ്രജ്ഞയും സംയുക്തമായി കേരള സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ജില്ലതല കിയോസ്ക് പ്രോഗ്രാമിന് തുടക്കമായി. മൂവാറ്റുപുഴ വയോമിത്രത്തിന്റെ സഹകരണത്തോടെയാണ് കിയോസ്ക് സംഘടിപ്പിച്ചത്. മാത്യു കുഴല്നാടന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. സെന്റർ ഫോര്‍ ന്യൂറോസയന്‍സ് ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി പദ്ധതി വിശദീകരിച്ചു. ചിത്രം.ബോധി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു Em Mvpa 5 MLA

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story