Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:54 AM IST Updated On
date_range 29 April 2022 5:54 AM ISTകാഞ്ഞിരമറ്റം-തൊണ്ടിലങ്ങാടി റോഡ് തുറന്നു
text_fieldsbookmark_border
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പള്ളിമുക്ക്-തൊണ്ടിലങ്ങാടി-ചാലക്കപ്പാറ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി നാടിന് സമർപ്പിച്ചു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 21 ലക്ഷം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തൊണ്ടിലങ്ങാടിയില്‍ റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിച്ചു. യാത്രദുരിതം അനുഭവിച്ചിരുന്ന ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സജീവ്, മെംബര്‍ ജലജ മോഹനന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയശ്രീ പത്മാകരന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിനു പുത്തേത്ത് മ്യാലില്‍, എം.എം. ബഷീര്‍, ജലജ മണിയപ്പന്‍, മെംബര്‍മാരായ ബീന മുകുന്ദന്‍, അസീന ഷാമല്‍, രാജന്‍പാണാറ്റില്‍, ഉമാദേവി, ജെസി ജോയി, സുനിത സണ്ണി, ജയന്തി റാവുരാജ് എന്നിവര്‍ പങ്കെടുത്തു. EC-TPRA-6 Road പള്ളിമുക്ക്-തൊണ്ടിലങ്ങാടി-ചാലക്കപ്പാറ റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
