Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:45 AM IST Updated On
date_range 29 April 2022 5:45 AM ISTഷാബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ -മുഹമ്മദ് ഷിയാസ്
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് പോലും പണിതതെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഷാബിനും മുൻ കൗൺസിലർ കൂടിയായ സി.പി.എം ലോക്കൽ സെക്രട്ടറിയും മുൻ എ.എക്‌സ്.ഇയും ചേർന്നാണ് തൃക്കാക്കരയിൽ പങ്കുകച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാർ ജോലികളും ഈ മൂവർ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നശേഷം ഇവരുടേതടക്കം 47 കരാർ ജോലികൾ കാൻസൽ ചെയ്തിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചത് സി.പി.എം കൗൺസിലറായിരുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഷാബിന്റെയും ഡി.വൈ.എഫ്.ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കണ്ണൂർ ജില്ലയിലെ അതേ രീതിയിലാണ് എറണാകുളത്തെയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തനം. പാർട്ടിയുടെ മറവിൽ ഇവർ നടത്തുന്ന സ്വർണ കടത്തും കുഴൽപ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനുവേണ്ടി പണമിറക്കുന്ന ഷാബിന് ലീഗുമായോ ലീഗിന്റെ ഏതെങ്കിലും ഘടകവുമായോ ബന്ധമോ ഭാരവാഹിത്വമോ ഇല്ലെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജില്ല കോൺഗ്രസ് നേതൃസംഗമം ഇന്ന് കൊച്ചി: കെ.പി.സി.സി നിർദേശ പ്രകാരമുള്ള ജില്ലയിലെ കോൺഗ്രസ് നേതൃസംഗമം വെള്ളിയാഴ്ച രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ നടക്കും. സംഘടന പ്രവർത്തന ചർച്ചകളും സമര പരിപാടികളുടെ ആസൂത്രണവുമാണ് മുഖ്യ അജണ്ട. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story