Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:38 AM IST Updated On
date_range 29 April 2022 5:38 AM IST'അടിവാട് ടൗണിലെ വൈദ്യുതി തടസ്സം പരിഹരിക്കണം'
text_fieldsbookmark_border
പല്ലാരിമംഗലം: അടിവാട് ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് പോത്താനിക്കാട് കെ.എസ്.ഇ.ബി സബ് ഡിവിഷൻ അസി. എൻജിനീയർക്ക് നിവേദനം നൽകി. അനവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും സ്കൂളുകളുമെല്ലാം പ്രവർത്തിക്കുന്ന അടിവാട് ടൗണിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തര പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പി.എം. സിയാദ്, എം.പി. ഷെമീർ, ഹക്കീം മുഹമ്മദ് എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story