Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:28 AM IST Updated On
date_range 29 April 2022 5:28 AM ISTഗൃഹോപകരണ വിപണിയിൽ ഓഫറുകളുടെ പൂക്കാലം
text_fieldsbookmark_border
blurb ചെറിയകടക്കാർ മുതൽ വൻകിട ബ്രാൻഡുകൾ വരെ മത്സരബുദ്ധിയോടെ ആണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. 60ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച ബ്രാൻഡുകളുണ്ട്. ഇളവിന് ഒപ്പം പലിശരഹിത വായ്പ, ഇ.എം.ഐ സൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു പത്തനംതിട്ട: ഈദുൽഫിത്തർ ആഘോഷത്തിലേക്ക് ഗൃഹോപകരണവിപണിയും സജീവമായി. മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഗൃഹോപകരണ വിപണിയിൽ പ്രമുഖ ബ്രാൻഡുകൾ വൻ ഓഫറുകളാണ് ഈദ് വിപണിയിൽ ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയകടക്കാർ മുതൽ വൻകിട ബ്രാൻഡുകൾ വരെ ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ ആണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത് രാജ്യാന്തര ബ്രാൻഡുകളുടെ ടെലിവിഷൻ, എ.സി, മൊബൈൽഫോൺ, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ, ഫാൻ എന്നിങ്ങനെ തുടങ്ങി നദിക്കരയിലെ ക്രോക്കറി ഉൽപന്നങ്ങളിൽ വരെ ഓഫറുകൾ നീണ്ടുകിടക്കുന്നു. 60ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച ബ്രാൻഡുകളുണ്ട്. 50 ശതമാനത്തിനു മുകളിൽ ഇളവു ലഭിക്കുമ്പോൾ 20,000ത്തിന് മുകളിൽ വിലയുള്ള ടെലിവിഷന് വില 10,000ത്തിൽ താഴെയാകും. ഇത്തരത്തിൽ ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ടി.വി വരെ പകുതി വിലയ്ക്ക് ആണ് ഉള്ളത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിങ്ങനെ ഉപകരണങ്ങളിൽ 50ശതമാനംവരെ ഓഫർ ലഭിക്കുന്നു. മൊബൈൽ ഫോണുകൾക്കും ഉണ്ട് വൻ ഓഫറുകൾ. ഏറെ ആവശ്യക്കാരുള്ള വയർലെസ് ബ്ലൂടൂത്ത് ഇയർഫോണുകൾക്കും മറ്റ് ഹെഡ്സെറ്റുകൾക്കും വരെ വിലക്കുറവ് നൽകുന്നു. വലിയ പർച്ചേസിന് സമ്മാനമായി ഇവ നൽകുന്നവരുമുണ്ട്. ഇലക്ട്രോണിക്സ് രംഗത്ത് തരംഗമായി മാറുന്ന സ്മാർട്ട് വാച്ചുകളും ഓഫറിൽ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തുന്നത്. അടുക്കളയിലേക്ക് പുതിയ ഗ്ലാസ് ഗ്യാസ് സ്റ്റൗ, ചിമ്മിനി, ബർണർ സ്റ്റൗ, കുക്കർ, നോൺസ്റ്റിക് കുക്ക് വെയറുകൾ, സ്റ്റീൽ കോക്കറി പാത്രങ്ങൾ എന്നിവക്കെല്ലാം ഓഫറുകളുണ്ട്. എക്സ്ചേഞ്ച് സൗകര്യവും കടകളിൽ ലഭ്യമാണ്. ഇളവിന് ഒപ്പം പലിശരഹിത വായ്പ, ഇ.എം.ഐ സൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു. ലഭ്യമാണ് ഇത്തരത്തിൽ വിപുലമായ ടോക്കുകളും വ്യത്യസ്തമായ ഓഫറുകളുമായി പെരുന്നാൾ ഇതിനായി ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് വിപണി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story