Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:49 AM IST Updated On
date_range 28 April 2022 5:49 AM ISTവിവാഹ ഒരുക്കത്തിനിടെ പീഡനം: കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രതി
text_fieldsbookmark_border
കൊച്ചി: വിവാഹ ഒരുക്കത്തിനിടെ പീഡിപ്പിച്ചെന്ന കേസ് തനിക്കെതിരായ ഗൂഢാലോചനയെന്ന് പ്രതി അനീസ് അൻസാരി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനീസ്. പീഡനക്കേസിൽ പ്രതിയായ മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഹൈകോടതി ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സ്‌റ്റേഷനിലെത്തി നടപടികൾ പൂർത്തിയാക്കിയത്. നാല് ദിവസം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് വ്യവസ്ഥ. എട്ടുവർഷത്തിനിടെ മൂവായിരത്തിലധികം ആളുകൾക്ക് മേക്കപ് ചെയ്തിട്ടുണ്ടെന്നും ഇതുവരെ ആരും തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും അനീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ തനിക്കെതിരെ കാമ്പയിൻ നടത്തിയത് വർഷങ്ങൾക്കുമുമ്പ് തനിക്കൊപ്പം വന്നുപഠിച്ച യുവതിയാണ്. പരാതി നൽകിയവർ ആരാണെന്നു പോലും അറിയില്ല. അവരെ താൻ മേക്കപ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയില്ലെന്നും അനീസ് പറഞ്ഞു. നാല് കേസുകളാണ് അനീസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദേശത്തുള്ള പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിൽ ഒരു പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള നടപടി അന്വേഷണസംഘം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story