Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:49 AM IST Updated On
date_range 28 April 2022 5:49 AM ISTക്വാറി പ്രതിസന്ധിയും ഉൽപന്ന വിലവർധനയും: നിർമാണ മേഖലയിൽ പ്രതിസന്ധി
text_fieldsbookmark_border
പള്ളിക്കര: നിർമാണ സാമഗ്രികള്‍ക്ക് വില വർധിച്ചതും ക്വാറികളുടെ പ്രതിസന്ധിയും മൂലം നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കമ്പി, മെറ്റല്‍, മണൽ തുടങ്ങിയവക്ക് വില വർധിച്ചതാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. കരിങ്കല്ല് ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്ന നിര്‍മാണ മേഖലയില്‍ മാര്‍ച്ചോടെ കൂടുതല്‍ ക്വാറികള്‍ നിർത്തിയതോടെ പ്രതിസന്ധി രൂക്ഷമാക്കി. ഒരു വര്‍ഷത്തിന് മുമ്പ് 55 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ വില കിലോക്ക് 87 -95 രൂപയാണ്. 18 ശതമാനമുണ്ടായിരുന്ന ജി.എസ്.ടി 28 ശതമാനമാക്കിയാല്‍ കമ്പിക്കും സിമന്‍റിനും വലിയ വിലവർധന ഉണ്ടാകും. മെറ്റൽ ഒരു അടിക്ക് മൂന്നും നാലും രൂപവരെ വർധന ഉണ്ടായി. കരിങ്കല്ല് ലഭിക്കാതായതോടെയാണ് ചെറുകിട ക്രഷറുകള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായത്. ക്വാറികളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതും പ്രശ്നമായി. കരിങ്കല്ലിന് തമിഴ്‌നാടിനെയാണ് പല ക്രഷറുകളും ആശ്രയിക്കുന്നത്. ക്വാറികള്‍ പലതും പട്ടയ ഭൂമികളിലാണ് പ്രവര്‍ത്തിക്കുന്നത്. പട്ടയ ഭൂമി കൃഷി ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്ന സുപ്രീംകോടതിയുടെ വിധിയും തിരിച്ചടിയായി. പല പാറമടകളുടെയും കാലാവധി കഴിഞ്ഞിരിക്കുകയുമാണ്. ഇവക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. ചെറുകിട ക്രഷറുകൾക്ക് പോലും ദിവസവും ചുരുങ്ങിയത് 40 ലോഡിലധികം കരിങ്കല്ല് വേണമെന്നിരിക്കെ ഇപ്പോൾ ഒരു ലോഡ് പോലും ലഭിക്കുന്നില്ലെന്നാണ് ക്രഷര്‍ ഉടമകള്‍ പറയുന്നത്. ഇതോടെ പല ചെറുകിട ക്രഷറുകളും പൂട്ടേണ്ട അവസ്ഥയാണ്. ക്രഷറുകളെ ആശ്രയിച്ചാണ് ഹോളോബ്രിക്സ് യൂനിറ്റുകളും മണല്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍മാണങ്ങളും റോഡുകളുടെ നിർമാണവും നിര്‍മാണ സാമഗ്രികളുടെ അപര്യാപ്തതയെ തുടര്‍ന്ന് മുടങ്ങിക്കിടക്കുകയാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പല പദ്ധതികളും കഴിഞ്ഞ മാര്‍ച്ചില്‍ തീരേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story