Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
പുതുക്കിയ പരീക്ഷ തീയതി കോട്ടയം: ഏപ്രിൽ എട്ടിന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിയ മൂന്നാം വർഷ ബി.എസ്​സി മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് 13ന് ആരംഭിക്കും. പിഴയില്ലാതെ മേയ് നാലിനും 525 രൂപ പിഴയോടുകൂടി മേയ് അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് ആറിനും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് എഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടക്കണം. അപേക്ഷ തീയതി നാലാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ - റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ് - 2019 അഡ്മിഷൻ - ഇംപ്രൂവ്‌മൻെറ്​ / റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ് - 2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 29 മുതൽ മേയ് മൂന്ന് വരെയും 525 രൂപ പിഴയോടുകൂടി മേയ് നാലിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് അഞ്ചിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫീസ് ഒന്ന് മുതൽ നാലാം വർഷം വരെയുള്ള ബി.എസ്​സി നഴ്‌സിങ്​ 2013-2015 അഡ്മിഷൻ - സപ്ലിമെന്‍ററി, 2012 അഡ്മിഷൻ - സപ്ലിമെന്‍ററി / 2012 അഡ്മിഷൻ (നഴ്‌സിങ്​ കൗൺസിലിന്‍റെ ബേസിക് പരീക്ഷ പാസായവർ) - ഫസ്റ്റ് മേഴ്‌സി ചാൻസ്, 2007-2011 അഡ്മിഷൻ -സെക്കൻഡ്​ മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് പത്തിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 28വരെയും 525 രൂപ പിഴയോടുകൂടി ഏപ്രിൽ 29നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 30നും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ടൈംടേബിളും സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം വർഷ എം.എസ്​സി മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ - റെഗുലർ / 2015-2018 അഡ്മിഷൻ -സപ്ലിമെന്‍ററി) പരീക്ഷകൾ മേയ് 13ന് ആരംഭിക്കും. പിഴയില്ലാതെ മേയ് നാലിനും 525 രൂപ പിഴയോടുകൂടി മേയ് അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് ആറിനും അപേക്ഷിക്കാം. പരീക്ഷഫലം 2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2020 അഡ്മിഷൻ -റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ മേയ് 11വരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story