Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:49 AM IST Updated On
date_range 28 April 2022 5:49 AM ISTആർ.ടി ഓഫിസിൽ ബസുടമ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ ആർ.ടി ഓഫിസിൽ സ്വകാര്യ ബസുടമ കൈ മുറിക്കാൻ ശ്രമിച്ചു. കലവൂര്‍-റെയില്‍വേ സ്റ്റേഷന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫ്രൻഡ്സ് ബസുടമ മണ്ണഞ്ചേരി തൈക്കൂട്ടത്തില്‍ സിനാജാണ് (25) എം.വി.ഐയുടെ മുന്നില്‍ ബ്ലേഡ്കൊണ്ട് കൈ മുറിച്ചത്. ബസുകള്‍ തമ്മിലെ സമയത്തര്‍ക്കം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. രാവിലെ 7.58 നാണ് ഫ്രൻഡ്സ് ബസ് കലവൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്നത്. കൊമ്മാടി സിഗ്നലില്‍ കിടക്കേണ്ടിവന്നതിനാല്‍ സമയം തെറ്റി. തൊട്ടുപിന്നാലെയുള്ള കാവേരി ബസ് ജീവനക്കാര്‍ ഇതുസംബന്ധിച്ച പരാതി മോട്ടോര്‍ വാഹനവകുപ്പിന് നല്‍കി. തുടര്‍ന്ന് സിനാജിനെ വിളിച്ചുവരുത്തി സമയം പാലിക്കാമെന്ന് എഴുതിനല്‍കി. എന്നാല്‍, ബുധനാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെത്തി സര്‍വിസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയോടെ ആലപ്പുഴ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസിലെത്തിയ സിനാജിനോട് ഉദ്യോഗസ്ഥന്‍ തട്ടിക്കയറുകയും പരിഹസിക്കുകയും ചെയ്തതായി പറയുന്നു. കൂടാതെ, കാവേരി ബസുടമ ഭീഷണിപ്പെടുത്തിയതായും സിനാജ് പറഞ്ഞു. തുടര്‍ന്നാണ് മനംനൊന്ത് എം.വി.ഐയുടെ മേശപ്പുറത്തുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചത്. വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നിരന്തരം പീഡിപ്പിച്ചുവരുകയായിരുന്നെന്നും സിനാജ് പറയുന്നു. കൈ മുറിഞ്ഞ് രക്തം വാര്‍ന്ന സിനാജിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍, ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്തുനിന്ന് പരാതി ഉയർന്നിരുന്നെന്ന് ആർ.ടി ഓഫിസ് അറിയിച്ചു. കഴിഞ്ഞദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി നൽകിയതിനെത്തുടർന്ന് പരാതി അവസാനിപ്പിച്ചതാണ്. എന്നാൽ, പിന്നീടും സമയം തെറ്റിച്ചതായി പരാതി ഉയർന്നപ്പോൾ ഇയാളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ഇതാണ് ബ്ലേഡ്കൊണ്ട് മുറിക്കാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story